
ന്യൂഡല്‍ഹി : മോദി ജനപ്രിയ ഭരണാധികാരിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ . മോദിയുടെ ആത്മാര്ത്ഥയോടെയുളള കാര്യനിര്‍വ്വഹണത്തില്‍ ജനങ്ങള്‍ അതീവ സംതൃപ്തരാണെന്നും ഇനി വരുന്ന തിരഞ്ഞെടുപ്പിലും മോദിക്ക് തന്റെ സ്ഥാനത്ത് നിന്ന് വ്യതിചലിക്കേണ്ടി വരേണ്ട ആവശ്യമുണ്ടാകേണ്ടി വരില്ലെന്നും അമിത് ഷാ പൂര്‍ണ്ണ ആത്മ വിശ്വാസത്തോടെ വ്യക്തമാക്കി.
മോദിഭരണം ജനങ്ങള്‍ക്ക് പ്രിയതരമായതിനാല് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയെ മികച്ച ഭൂരിപക്ഷത്തോടെ വിജയക്കൊടി നാട്ടുമെന്ന് അമിത് ഷാ കടുത്ത പ്രത്യാശ പ്രകടിപ്പിച്ചു. മോദി എന്നത് ഒരിക്കലും ഒരു ബ്രാന്‍ഡ് അല്ല അദ്ദേഹം ജനങ്ങളുടെ വികാരമാണെന്നും രാജ്യത്തിനായാണ് പ്രധാനമന്ത്രി യത്നിക്കുന്നതെന്നും അമിത്ഷാ ഏവരേയും ഒാര്പ്പിച്ചു.v
Post Your Comments