Latest NewsKerala

ഗജ ചുഴലിക്കാറ്റ്; തമിഴ്നാടിനെ സഹായിക്കാന്‍ സന്നദ്ധത കാണിച്ച കെഎസ്‌ഇബി ജീവനക്കാരെ അഭിനന്ദിച്ച്‌ മന്ത്രി എം എം മണി

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ തയ്യാറായ കെഎസ്‌ഇബി ജീവനക്കാരെ അഭിനന്ദിച്ച്‌ മന്ത്രി എം എം മണി. വൈദ്യുതി വിതരണം പാടെ തകരാറിലായ സ്ഥലങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കുവാന്‍ 400 -ല്‍പ്പരം പേരടങ്ങുന്ന ഒരു സംഘമാണ് തമിഴ്‌നാട്ടിലേക്ക് പോയത്. ഇത്തരത്തില്‍ നമ്മുടെ അയല്‍ സംസ്ഥാനത്തെ സഹായിക്കാന്‍ സന്നദ്ധത കാണിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കേരളത്തില്‍ ഇതുപോലെ ഒരവസ്ഥ ഉണ്ടായപ്പോള്‍ തമിഴ് നാട്ടില്‍ നിന്നും നമുക്ക് ലഭിച്ചിരുന്ന സഹായം ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button