ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയ കൈവശം വയ്ക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാന്‍ കേന്ദ്രം നിയമ ഭേദഗതിക്ക്. കുട്ടികളെ ദുരുപയോഗം ചെയ്ത് നിര്‍മ്മിക്കുന്ന അശ്ലീല വീഡിയോ കൈവശം വയ്ക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തില്‍ കേന്ദ്ര പോക്സോ നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ ജാമ്യം ലഭിക്കാത്ത കേസായി കണക്കാക്കും. തടവ് ശിക്ഷ ഏഴു വര്‍ഷമാകുകയും ചെയ്യും.
അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നവരില് നിന്ന് കനത്ത പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതര്‍ക്ക് പതിനായിരം രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. കുറ്റം ആവര്‍ത്തിക്കുന്നതിന് അനുസരിച്ച് അയ്യായിരം രൂപ വരെയാകും കുറഞ്ഞ പിഴ തുക. പോക്സോ നിയമത്തിന്റെ പതിനഞ്ചാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്.
Post Your Comments