KeralaLatest News

ശബരിമലയില്‍ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമോ? സത്യാവസ്ഥ തുറന്നുപറഞ്ഞ് മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമോ എന്ന സംശയത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടവരവ് കുറയുന്നത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെയടക്കം ബാധിക്കുമെന്നും നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

നടതുറന്ന് 5 ദിവസത്തെ വരവില്‍ മുന്‍വര്‍ഷത്തെക്കാള്‍ 11.71 കോടി രൂപയുടെ കുറവുണ്ട്. ഓരോ വര്‍ഷവും 10 ശതമാനത്തിലേറെ വര്‍ദ്ധന ഉണ്ടാകുന്ന സ്ഥാനത്താണ് കുറവുവന്നത്. കഴിഞ്ഞ സീസണില്‍ ഇതേ ദിവസങ്ങളിലെ മൊത്തവരുമാനം 19,09,42,134 രൂപ ആയിരുന്നു. ഇക്കുറി 7,37,90,222 രൂപ. കഴിഞ്ഞ സീസണില്‍ അരവണ വില്പനയില്‍ 8.27 കോടി ലഭിച്ചു. ഇപ്പോള്‍ ലഭിച്ചത് 2.73 കോടി രൂപ മാത്രമാണ്. എല്ലാ ഇനങ്ങളിലും വരുമാനനഷ്ടമുണ്ട്.

മറ്റ് പ്രധാന ഇനങ്ങളിലെ 5 ദിവസത്തെ വരുമാനക്കുറവ് ചുവടെ

അപ്പം- 91.99 ലക്ഷം രൂപ

കാണിക്ക – 2.36 കോടി

മുറിവാടക – 25.21 ലക്ഷം

സംഭാവന – 14.5 ലക്ഷം

അന്നദാന സംഭാവന – 2.79 ലക്ഷം

മാളികപ്പുറം – 5.41 ലക്ഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button