Food & Cookery

സ്‌പെഷ്യല്‍ ഹൈദെരാബാദി ഹലീം തയാറാക്കാം

ഹൈദെരാബാദി ഡിഷ് ആയ ചിക്കന്‍ ഹലീം കാണുമ്പോള്‍ ബുദ്ധിമുട്ടായി തോന്നുമെങ്കിലും വളരെ എളുപ്പത്തില്‍ വീട്ടില്‍തന്നെ തയാറാക്കാം ഇത്. കുറച്ച് സമയമെടുക്കുമെങ്കിലും വളരെ രുചികരമായി തയാറാക്കാവുന്നന ഒരു വിഭവമാണ് ഹൈദെരാബാദി ഹലീം. ഇത് വീട്ടില്‍ തയാറാക്കുന്നത് എങ്ങനനെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍

1. ചിക്കന്‍-അര കിലോ
2. ഗോതമ്പ് നുറുക്ക്-1 കപ്പ്
3. ചുവന്ന പരിപ്പ്-അര കപ്പ്
4. കടലപ്പരിപ്പ്-അര കപ്പ്
5. ഉഴുന്ന് പരിപ്പ്-അര കപ്പ്
6.ബാര്‍ലി/ഓട്‌സ്-അര കപ്പ്
7. വലിയ ഉള്ളി-3 എണ്ണം
8. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
9. നെയ്യ്
10. ഏലക്ക,ഗ്രാമ്പു,കുരുമുളക്.കറുകപട്ട
11. തക്കാളി/തൈര്-ആവശ്യത്തിന്
12.മല്ലിപൊടി-2 സ്പൂണ്‍
13. മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
14. മുളക് പൊടി-1 സ്പൂണ്‍
15.ഗരംമസാല പൊടി-1 സ്പൂണ്‍
16.പെരുഞ്ചീരകം-1 സ്പൂണ്‍
17. നല്ല ജീരകം-1 സ്പൂണ്‍
18. അണ്ടിപ്പരിപ്പ് ആവശ്യത്തിന്
19. ഉപ്പ് ആവശ്യത്തിന്
20. പച്ചമുളക് നടു ചീന്തിയത്

തയ്യാറാക്കുന്ന വിധം-

2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ കുതിര്‍ത്ത് വെക്കുക.

ഒരു കുക്കര്‍ അടുപ്പില്‍ വെച്ച് രണ്ട് സ്പൂണ്‍ നെയ്യൊഴിച്ച് മുഴുവന്‍ ഗരം മസാലകളുംജീരകങ്ങളുംഇട്ട് മൂത്ത് വരുമ്പോള്‍ ഉള്ളി അരിഞ്ഞതിട്ട് ബ്രൌണ്‍ കളറായ ശേഷം ഇഞ്ചി വെളുത്തുളളി പേസ്റ്റും പച്ചമുളകും മല്ലിപൊടിയും മഞ്ഞള്‍ പൊടിയുംമുളക്‌പൊടിയും ഗരംമസാലപൊടിയുംതക്കാളിയുമിട്ട് നന്നായി ഇളക്കി ചിക്കന്‍ ചേര്‍ക്കുക.നന്നായി ഇളക്കി യോജിപിച് കുതിര്‍ത്ത് വെച്ച ധാന്യങ്ങളുംചേര്ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിച്ച് ചെറുതീയില്‍ അടച്ച് വെച്ച് വേവിക്കുക.ചൂടാറിയ ശേഷംമേഷര്‍ ഉപയോഗിച്ച് നന്നായി ഉടചെടുകുക. എല്ലുകള്‍ ഒഴിവാക്കുക. വിളമ്പാനുള്ള പാത്രത്തില്‍ ഒഴിച്ച ശേഷം അല്‍പം നെയ്യും ഉള്ളി പൊരിച്ചതും അണ്ടിപ്പരിപ്പും ചെറുനാരങ്ങ അറിഞ്ഞതുംമുകളില്‍ വെച്ച് വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button