KeralaLatest News

തലസ്ഥാനത്തത് വന്‍ ഹാഷിഷ് വേട്ട; 30 കിലോ ഹാഷിഷുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തത് വന്‍ ഹാഷിഷ് വേട്ട, 30 കിലോ ഹാഷിഷുമായി യുവാവ് പിടിയില്‍. കേരളത്തില്‍ ഹാഷിഷ് ഓയില്‍ എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനി ഇടുക്കി മുനിയറ പണിക്കംകുടിയില്‍ കൂനംമാക്കല്‍ അജിയാണ് (35) 10 കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷുമായി പിടിയിലായത്.

മുപ്പത് കിലോ ഹാഷിഷുമായി എത്തിയ ഇടുക്കി സ്വദേശിയായ യുവാവിനെ നര്‍ക്കോട്ടിക്ക് സെല്ലിന്റെ സഹായത്തോടെ പേട്ട പൊലീസ് അറസ്റ്റു ചെയ്തു. അജി ട്രെയിന്‍ മാര്‍ഗമാണ് ആന്ധ്രപ്രദേശില്‍ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്നത്. പാലക്കാട് ഇവ എത്തിച്ച് രഹസ്യ സങ്കേതത്തിലേയ്ക്ക് മാറ്റും. പിന്നീട് ഇടനിലക്കാരെ വിളിച്ച് വില്പന നടത്തുകയാണ് പതിവ്.

വിദേശത്തേയ്ക്കും ഇവ കടത്തിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ശീലേരുവില്‍ നിന്നാണ് ഇയാള്‍ സംസ്ഥാനത്തേക്ക് ഹാഷിഷ് ഓയില്‍ കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു ഇയാള്‍ക്കെതിരെ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രത്തോളം ഹാഷിഷ് പിടികൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button