Latest NewsNews

കേന്ദ്രമന്ത്രിയോടുള്ള മോശം പെരുമാറ്റം; യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ഇന്ന് സ്ത്രീകളുടെ മാർച്ച്

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആണ് യതീഷ് ചന്ദ്ര

ശബരിമലയിൽ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ മാർച്ച് നടക്കും. യതീഷ് ചന്ദ്രയുടെ തൃശ്ശൂരിലെ ഓഫീസിലേക്കാണ് മാർച്ച് നടക്കുക. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആണ് യതീഷ് ചന്ദ്ര. നിലയ്ക്കലിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉൾപ്പടെ ഉള്ള ആളുകളോട് യതീഷ് ചന്ദ്ര മോശമായി പെരുമാറി എന്ന കാരണത്തിൽ ആണ് മാർച്ച് നടക്കുക. രാവിലെ 11 മണിക്ക് തേക്കിൻകാട് മൈതാനത്ത് നിന്നുമാണ് മാർച്ച് ആരംഭിക്കുക.

ശബരിമലയിൽ ദർശനത്തിനെത്തിയ പൊൻ രാധാകൃഷ്‌ണൻ ഉൾപ്പടെയുള്ളവരുടെ വാഹനം കടത്തി വിടാൻ യതീഷ് ചന്ദ്ര അനുവദിച്ചിരുന്നില്ല. എന്തെങ്കിലും അപകടം പറ്റിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് ചോദിച്ചിരുന്നു. ഇതിനെതിരെ ആണ് ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്.

എന്നാൽ കേന്ദ്രമന്ത്രിയോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ല എന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. യതീഷ് ചന്ദ്ര ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്. കൂടെ വന്നവരുടെ വാഹനങ്ങൾ കൂടി അകത്തേക്ക് കടത്തി വിടണം എന്ന് പറഞ്ഞപ്പോൾ ആണ് അദ്ദേഹം തടഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

https://www.youtube.com/watch?v=QpUaIvlWo1I

shortlink

Related Articles

Post Your Comments

Related Articles


Back to top button