ബന്തടുക്ക: ചൂടുവെള്ളത്തില്‍ വീണ് പൊള്ളലേറ്റ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ബന്തടുക്കയിലെ പിക്അപ്പ് ഡ്രൈവര്‍ ചാമക്കൊച്ചിയിലെ കുഞ്ഞാനായില്‍ ജോര്‍ജ്ജിന്റെ ഇരട്ടക്കുട്ടികളിലൊരാളായ സിറിയക് ജോണാണ് ചൂടുവെള്ളത്തില്‍ വീണ് പൊള്ളലേറ്റ് മരിച്ചത്. കുളിക്കാനായി ചൂടാക്കിവെച്ച വെള്ളത്തില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു.
തുടര്‍ന്ന് ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ കുട്ടി മരിയ്ക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് അപകടം. ചൂട് വെള്ളത്തില്‍ വീണ് കുഞ്ഞിന്റെ ശരീരമാസകലം പൊള്ളിയിരുന്നു.
Post Your Comments