Latest NewsInternational

“ഞങ്ങള്‍ റോബോട്ടുകളല്ല” ആമസോണിനോട് ജീവനക്കാര്‍ !!

പ്രശസ്ത ഒാണ്‍ലെെന്‍ വ്യാപാര കമ്പനിയായ ആമസോണിനോട് ജീവനക്കാര്‍ക്ക് പറയാനുളളത് ഞങ്ങള്‍ റോബോര്‍ട്ടുകളല്ല എന്നെഴുതിയ പ്ലെകാര്‍ഡിലൂടെ അവര്‍ വ്യക്തമാക്കി. കമ്പനി കടുത്ത ജോലിഭാരമാണ് അടിച്ചേല്‍പ്പിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. ഇതിനെതിരെ പ്രതികരിച്ച് അവര്‍ നിരത്തിലും കടുത്ത സമര മാര്‍ഗ്ഗവുമായി ഇറങ്ങി. ജര്‍മ്മനി ,സ്പെയിന്‍ , യു.കെ , ഇറ്റലി എന്നിവിടങ്ങളിലുളള ജീവനക്കാരാണ് പ്രതിഷേധമറിയിച്ച് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമരമുഖത്ത് ഇറങ്ങിയത്.

ആമസോണിലെ 90 ശതമാനത്തിലധികം ജീവനക്കാരും സമരത്തില്‍ സാന്നിധ്യമായതായി തൊഴിലാളി യൂണിയന്‍ അറിയിച്ചു.പക്ഷേ ആമസോണ്‍ ഇതിന് വിരുദ്ധമായാണ് പ്രതികരിച്ചത്. സമരം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നും ഏകദേശം 600 ഒാളം പേര്‍ മാത്രമേ സമരത്തില്‍ പങ്കെടുത്തുളളൂവെന്നും അവര്‍ വ്യക്തമാക്കി .

shortlink

Related Articles

Post Your Comments


Back to top button