ശ്രീനഗര്‍: കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ വധിച്ചു. ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ബിജ്ബെഹ്റയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് സൈനികര്‍ പരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കിടെ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഇന്ത്യന്‍ സൈന്യത്തിലെ രാഷ്ട്രീയ റൈഫിള്‍സ് മൂന്നും കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു യുദ്ധവേളയിലുപയോഗിക്കുന്ന തരത്തില്‍ ആയുധശേഖരം കണ്ടെത്തിയതായി സൈനിക വക്താവ് രാജേഷ് കാലിയ പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടെന്ന നിഗമനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.
ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി. സംഭവത്തെ തുടര്‍ന്നു സൈന്യവും പോലീസും പ്രദേശത്ത് കൂടുതല്‍ തെരച്ചില്‍ നടത്തിവരികയാണ്. അതേസസമയം രണ്ട് ദിവസം മുമ്പ് കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചിരുന്നു. ആക്രമണമത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
Post Your Comments