KeralaLatest News

ചിന്മയ മിഷനിലെ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി സമാധിയായി

കണ്ണൂർ : കാൽനൂറ്റാണ്ടിലേറെയായി ഗീതാ പ്രഭാഷണങ്ങളും അധ്യാത്മക പ്രവർത്തനങ്ങളുമായി കണ്ണൂരിലെ നിറസ്സാന്നിധ്യമായിരുന്ന ചിന്മയ മിഷനിലെ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി സമാധിയായി.തിരുവനന്തപുരത്ത് റീജനൽ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു.

കൃഷിവകുപ്പിൽ ഡെപ്യുട്ടി ഡയറക്ടറായിരുന്ന തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി പെരുമാൾ രാജന്റെയും സാവിത്രിയമ്മയുടെയും മകളായിരുന്നു. മഞ്ജുളയെന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. 1990ൽ ബ്രഹ്മചാരിണി മൈത്രി ചൈതന്യയായാണു കണ്ണൂരിൽ എത്തിയത്. 1997ൽ സന്യാസം സ്വീകരിച്ചു സ്വാമിനി അപൂർവാനന്ദ സരസ്വതിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button