കൊളംബോ: ശ്രീലങ്കയിലെ മാന്നാര്‍ പട്ടണത്തില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ നിന്നു ലഭിച്ചത് 230 മനുഷ്യാസ്ഥികൂടങ്ങള്‍. കഴിഞ്ഞ ഓഗസ്റ്റില്‍ മന്നാറിലെ ബസ് സ്റ്റാന്‍ഡിനു സമീപം സഹകരണ ഡിപ്പോയില്‍ പുതിയ കെട്ടിടത്തിന് കുഴിയെടുക്കുമ്പോഴാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. സെറാമിക്, ലോഹം, ആഭരണങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനു കോടതി ഉത്തരവിടുകയായിരുന്നു.
എല്‍ടിടിഇയും ലങ്കന്സേനയുമായി രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന യുദ്ധമേഖലയിലാണിത്. 1983 മുതല്‍ 2009 വരെ മാന്നാര്‍ എല്‍ടിടിഇയുടെ നിയന്ത്രണത്തിലായിരുന്നു. ആഭ്യന്തരയുദ്ധകാലത്ത് ഇവിടെ നിന്നു നിരവധി പേരെയാണു കാണാതായത്.
Post Your Comments