തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള. കോടിയോരിമുമായുള്ള സംവാദത്തിന് അവസരം ലഭിച്ചത് ‘ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി’യാണെന്ന് പിള്ള പറഞ്ഞു. നേരത്തേ ശബരിമല വിഷയത്തില്‍ ആശയപരമായി സംവാദം നടത്താന്‍ തയ്യാറുണ്ടോയെന്ന് കോടിയേരി ചോദിച്ചിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ തെറ്റുതിരുത്തല്‍ പ്രമേയത്തിലാണ് മതവിശ്വാസത്തില്‍ നിന്ന് ആളുകള്‍ മാറി നില്‍ക്കണമെന്ന് പറയുന്നത്. എകെജിയുടെ കാലത്തും നായനാരുടെ കാലത്തും നടത്തിയ ശബരിമല വിരുദ്ധ ശ്രമങ്ങളുണ്ട്. അതിനാല്‍ കോടിയേരിയുമായി സംവാദത്തിന് അവസരം കിട്ടിയത് ‘ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി’യായി കാണുന്നു. ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം തന്നെ സംവാദത്തിന് സ്ഥലം നിശ്ചയിക്കട്ടെ, ഒരു പൊതുവേദിയില്‍ എവിടെ വേണമെങ്കിലും അത്തരമൊരു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
കെ. സുരേന്ദ്രനെതിരായ കേസുകള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ല. ശത്രുതാപരമായി ബിജെപിയേയും സംഘപരിവാര്‍ പ്രസ്ഥാനത്തേയും ഇല്ലാതാക്കാന്‍ അതിന്റെ നേതാക്കളെയെല്ലാം കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
കേരളത്തിലെ സ്ഥിതിഗതികള്‍ അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ ബിജെപി സംവിധാനവും കേരളത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന പ്രവര്‍ത്തകരോടൊപ്പമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു
കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്നും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് തേര്‍വാഴ്ചയാണ് ഇവിടെ നടക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Post Your Comments