Latest NewsKerala

ശബരിമല വിവാദം : അനുബന്ധ ക്ഷേത്രങ്ങളിലെ കാണിക്കയിൽ വൻ കുറവെന്ന് റിപ്പോർട്ട്

എരുമേലി: ശബരിമല വിവാദത്തെ തുടർന്ന് അനുബന്ധ ക്ഷേത്രങ്ങളിലെ കാണിക്കയിൽ വൻ കുറവെന്ന് റിപ്പോർട്ട്. എരുമേലിയിൽ കാണിക്ക ഇനത്തിൽ ആദ്യ അഞ്ചു ദിനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നേകാൽ ലക്ഷം രൂപയുടെ കുറവാണു ഉണ്ടായിരിക്കുന്നത്. ഇത് ദേവസ്വം ബോർഡിന് കടുത്ത ആഘാതം ഉണ്ടാക്കിയെന്നാണ് വിവരം. മണ്ഡലകാലം തുടങ്ങിയാൽ തീർഥാടകരെ കൊണ്ട് നിറഞ്ഞ എരുമേലിയിൽ ഇത്തവണ വൻ കുറവ് ഉണ്ടായത് വരുമാനത്തെയും ബാധിച്ചു.

 ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ കാണിക്ക മാത്രം ആണ് ആദ്യത്തെ അഞ്ചു ദിവസം വീണത്.കഴിഞ്ഞ വർഷം ഇതു അഞ്ച് ലക്ഷത്തിനു മുകളിൽ ആയിരുന്നു. അപ്പം അരവണ കൗണ്ടറുകൾ ശബരിമലയിലേത് പോലെ തന്നെ എരുമേലിയിലും ആരംഭിച്ചെങ്കിലും കാര്യമായ വിൽപ്പന നടക്കുന്നില്ല. ശബരിമലയിലെ നിയന്ത്രണങ്ങളും, നിരോധനാജ്ഞയുമാണ് ഇതിനു കാരണമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button