താനെ: സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി മുട്ട മോഷ്ടിച്ച വ്യവസായി അറസ്റ്റില്‍. സാദത്ത് എന്നയാളാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ താനെയിലേക്ക് കോഴി മുട്ട നിറച്ച വണ്ടിയുമായി പോകുകയായിരുന്ന ഉടമയെയും മകനെയും ആക്രമിച്ച് വണ്ടിയുമായി കടന്നു കളഞ്ഞന്നായിരുന്നു. ഇയാള്‍ക്കെതിരെയുള്ള കേസ്. അഞ്ച് ലക്ഷം രൂപയുടെ 1,41,000 മുട്ടകളാണ് വണ്ടിയിലുണ്ടായിരുന്നത്.
നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദ് നബി ഷെയ്ഖും മകനായ മുസ്സമ്മിലും താനെയിലെ അമ്പര്‍നാഥിലെ മൊത്തക്കച്ചവടക്കാരന് മുട്ടയെത്തിക്കാനാണ് ഹൈദരാബാദില്‍ നിന്ന് യാത്ര തിരിച്ചത്. എന്നാല്‍ അമ്പനാഥ്-ബദല്‍പൂര്‍ റോഡിലെ ഗ്രീന്‍ സിറ്റി ടി സര്‍ക്കിളില്‍ എത്തിയപ്പോള്‍ നാല്‍വര്‍ സംഘം ഇവരെ ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു.
ഷെയ്ഖ് താനെ ക്രൈം ബ്രാഞ്ചിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സംഭവം നടന്ന ദിവസം അമ്പര്‍നാഥിലെ മാര്‍ക്കറ്റില്‍ സാദത്ത് എന്ന് പേരുള്ള ഒരാള്‍ ഹോള്‍സെയില്‍ വിലയില്‍ കച്ചവടക്കാര്‍ക്ക് മുട്ട വിറ്റതായി കടയുടമകള്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് പ്രതിയുടെ ഭിവാന്തി വാഡ റോഡിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാപാരത്തില്‍ ഉണ്ടായ നഷ്ടം തീര്‍ക്കാനാണ് മോഷണം നടത്തിയതെന്ന് സാദത്ത് പോലീസിനോട് പറഞ്ഞു.
Post Your Comments