ഫേസ്ബുക്ക് ജോബിന് പിന്നാലെ ‘ലേണ്‍ വിത്ത് ഫേസ്ബുക്ക് ‘എന്ന പേരില്‍ കരിയര്‍ ഡെവലപ്പ്മെന്റ് സൈറ്റുമായി ഫേസ്ബുക്ക്. റെസ്യൂമേ തയ്യാറാക്കല്‍, അഭിമുഖങ്ങള്‍ക്ക് പ്രാപ്തരാക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, നൈപുണ്യ വികസനം എന്നിവയെക്കുറിച്ചുള്ള ചെറു പഠന വീഡിയോകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇതിലൂടെ ലഭിക്കും. 13 മിനിറ്റ് വരെയുള്ള വീഡിയോകളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക.
തൊഴിലിടങ്ങളിലും കോര്‍പ്പറേറ്റ് മേഖലകളിലും ശോഭിക്കാനാവശ്യമായ ഡിജിറ്റല്‍ സ്‌കില്‍ ഉദ്യോഗാര്‍ഥികളില്‍ വര്‍ധിപ്പിക്കുക എന്നതാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ബര്‍ഗ് അറിയിച്ചു. ഗുഡ് വില്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പദ്ധതിക്ക് ആവശ്യമായ പാഠഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments