തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് നാശംവിതച്ച തമിഴ്‌നാട്ടിൽ സഹായഹസ്‌തവുമായി കെ.എസ്.ഇ.ബി. വൈദ്യുതിവകുപ്പിലെ നൂറ് ജീവനക്കാരടങ്ങിയ സംഘമാണ് തമിഴ്‌നാട്ടിൽ വൈദ്യുതി തിരികെയെത്തിക്കാൻ ശ്രമിക്കുന്നത്. തഞ്ചാവൂർ, പുതുക്കോട്ട, ഗന്ധർവക്കോട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും കെ.എസ്.ഇ.ബി.യുടെ സഹായമെത്തുന്നത്. കാട്ടാക്കട ഡെപ്യൂട്ടി സി.ഇ. മോസസ് രാജകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണികൾക്ക് നേതൃത്വം നൽകുന്നത്.
പോസ്റ്റുകൾ ഒടിഞ്ഞുവീണതിനാൽ ഏഴുദിവസമായി ഈ മേഖലയിലൊന്നും വൈദ്യുതി ഉണ്ടായിരുന്നില്ല. കുഴിയെടുത്ത് പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിക്കുന്നതുമുതൽ എല്ലാ പണികളും ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയിലായിരുന്നുവെന്ന് സംഘാംഗങ്ങൾ വ്യക്തമാക്കി. പുതുക്കോട്ട, ആണ്ടകുളം, ഗന്ധർവക്കോട്ട എന്നവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുകഴിഞ്ഞു. ജോലിക്ക് ആവശ്യമായ സാധനങ്ങൾ തമിഴ്‌നാട് സർക്കാർ എത്തിച്ചുനൽകുന്നുണ്ട്.
Post Your Comments