ഹെെദരാബാദ് : യാത്രക്കിടയില്‍ വിമാനം ചരിഞ്ഞത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഹെെദരാബാദില്‍ നിന്നും പോര്‍ട്ട് ബ്സയറിലേക്ക് പോകവേയാണ് വിമാനം ചരിഞ്ഞ് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തിയത്. വിമാനത്തിന്‍റെ ബാലന്‍സ് നഷ്ടമായെങ്കിലും പെെലറ്റ് സമചിത്തതയോടെ ഇടപെട്ട് വിമാനം പോര്‍ട്ട് ബ്ലയറില്‍ സുരക്ഷിതമായി ഇറക്കി.
ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ സംഭവത്തില്‍ വിശദീകരണം തേടി. എഞ്ചിനില്‍ ഉണ്ടായ കേടുപാടാണ് വിമാനത്തിന്‍റെ ബാലന്‍സ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് പെെലറ്റ് അറിയിച്ചു.
Post Your Comments