ന്യൂഡല്‍ഹി: ബൈക്ക് സ്റ്റണ്ടിനിടയില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയില്‍ പുതുതായി പണികഴിപ്പിച്ച സിഗ്‌നേച്ചര്‍ പാലത്തില്‍ വെള്ളിയാഴ്ചയായിരുന്നു യുവാക്കള്‍ അമിത വേഗത്തില്‍ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ചത്. ബൈക്ക് സ്റ്റണ്ടിനിടയില്‍ വാഹനം പാലത്തില്‍ ഇടിക്കുകയും യുവാക്കള്‍ റോഡിലേക്ക് വീഴുകയുമായിരുന്നു.
പാലത്തിലുണ്ടായ ആദ്യ അപകടവും മരണവും കൂടിയായി ഇത്. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മരിച്ച യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കുത്തബ് മിനാറിനേക്കാള്‍ ഇരട്ടി ഉയരത്തിലാണ് സിഗ്‌നേച്ചര്‍ ബ്രിഡ്ജ് പണി കഴിപ്പിച്ചത്.
Post Your Comments