പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. അട്ടപ്പാടിയിലാണ് കഴിഞ്ഞ ദിവസം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒരു കുഞ്ഞ് മരിച്ചത്. മേലെചൂട്ടറ ഊരിലെ രാമന്‍ – ബിന്ദു ദമ്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. വിവിധ കാരണങ്ങളാല്‍ അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഇതോടെ 11 ആയി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലായിരുന്നു മരണം.
Post Your Comments