മുംബൈ: 2ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും. 2ജി മൊബൈല്‍ സേവനങ്ങളില്‍ നിന്ന് ഒഴിവാക്കി 4ജിയിലേക്ക് ഉപഭോക്താക്കളെ എത്തിക്കാനാണ് കമ്പനികളുടെ തീരുമാനം. ഒരുമാസം 35 രൂപയില്‍ താഴെ ഫോണ്‍ സേവനങ്ങള്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കളെ ഒഴിവാക്കുമെന്നാണ് സൂചന. ഇരു കമ്പനികളും 35 രൂപയില്‍ തുടങ്ങുന്ന സേവനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
250 മില്ല്യണ്‍ ഉപയോക്താക്കളും ഡ്യുവൽ സിം ഉപയോഗിക്കുന്നവരാണ്. അതായത് അവര്‍ മറ്റ് നെറ്റ് വര്‍ക്കുകളും ഉപയോഗിക്കുന്നു. ഇന്‍കമിംഗ് കോളുകള്‍ക്ക് മാത്രമാണ് ഇവര്‍ ഈ സിം ഉപയോഗിക്കുന്നത്. 10 രൂപ ടോപ് അപില്‍ ഇന്‍കമിംഗ് സാധ്യമായിരുന്നതും ആറുമാസത്തോളം ഇവയ്ക്ക് കാലാവധി ഉള്ളതും ആണ് ഇത്രയധികം ആര്‍പ്യു ഉപഭോക്താക്കൾ ഉണ്ടാകാൻ കാരണം. മിനിമം തുക 35 ആക്കിയതോടെ ഉപയോക്താക്കാള്‍ ആര്‍പ്യു ചെയിനില്‍ നിന്നും മുകളിലേക്ക് പോകുകയും അല്ലെങ്കില്‍ പ്രൈമറി സിമ്മിലേക്ക് മാറുകയോ ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.
Post Your Comments