സന്നിധാനം: വായ് മൂടിക്കെട്ടി ശബരിമല ദര്‍ശനം നടത്തി ചലച്ചിത്ര നടി. നടി ഉഷാ തെങ്ങില്‍ തൊടിയിലാണ് വ്യത്യസ്തമായ രീതിയില്‍ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച രാവിലെ തിരുവന്തപുരം തിരുമലയിലെ വീട്ടില്‍ നിന്നും ഇരുമുടിക്കെട്ടേന്തി വായ് മൂടിക്കെട്ടിയാണ് ഉഷ യാത്ര തുടങ്ങിയത്. ബസിലാണ് ഇവര്‍ പമ്പയില്‍ എത്തിയത്. ഇവര്‍ ശബരിമല ദര്‍ശനം നടത്തുന്നതുവരെ മൗന വ്രതത്തലും ഉണ്ണാവ്രതത്തിലുമായിരുന്നു.
അതേസമയം എന്തുകൊണ്ടാണ് വായ്മൂടിക്കെട്ടി ദര്‍ശനം നടത്തിയെന്നതിനതിനോട് നടി പ്രതികരിച്ചില്ല. എന്നാല്‍ ഇവിടെയുണ്ടായിരുന്ന സമാധാന അന്തരീക്ഷം നഷ്ടപ്പെടാന്‍ പാടില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത് മൂന്നാം തവണയാണ് ഉഷ ശബരിമല ദര്‍ശനത്തിന് എത്തുന്നത്.
Post Your Comments