തിരുവനന്തപുരം: അധിക്ഷേപവും ഭീഷണിയും സഹിച്ച് ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും ഉടനന്തന്നെ മടങ്ങണമെന്ന ആവശ്യവുമായി 2 ഐപിഎസ് ഉദ്യോഗസ്ഥര്‍. ശബരിമല ഡ്യൂട്ടി മടുത്തുവെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സംഘത്തിന് 15 ദിവസമാണ് ഡ്യൂട്ടി. അതിനാല്‍ ആരെയും മടക്കി വിളിക്കാന്‍ സാധ്യതയില്ല.
നാല് ഘട്ടമായുള്ള സുരക്ഷ ചുമതലയില്‍ മിക്കവാറും എല്ലാ ഐജിമാരെയും ഡിഐജിമാരെയും എസ്പിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്തിക ആട്ടത്തിരുന്നാളിന് മുന്‍കൂര്‍ അവധിയെടുത്ത ഓഫീസര്‍മാരുണ്ട്. ഇത്തവണയും ആദ്യഘട്ട ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായ അവര്‍ പക്ഷെ, അടുത്ത ഘട്ടങ്ങളില്‍ ശബരിമലയില്‍ എത്തേണ്ടി വരും.
Post Your Comments