
കൊളംബോ : രാഷ്ട്രീയ അട്ടിമറി പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന ശ്രീലങ്കയില്‍ രാജപക്സെയുടെ കുടുംബവുമായി ബന്ധപ്പെടുന്ന കേസ് അന്വേഷിക്കുന്ന പോലീസ് തലവനെ പ്രസിഡന്റ് മെെത്രിപാല സിരിസേന നീക്കി. ചീഫ് ഇന്‍സ്പെക്ടര്‍ നിഷാന്ത സില്‍വയെയാണ് ക്രിമിനല്‍ അന്വേഷണവിഭാഗത്തില്നിന്ന് പ്രസിഡന്റ് ഒഴിവാക്കിയത്. രജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഗൊതഭായ രജപക്സെക്കെതിരായ കേസ് അന്വേഷിക്കുന്നത് സില്‍വ ആയിരുന്നു.
2008–2009 കാലഘട്ടത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ട കേസും സില്‍വയായിരുന്നു അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥന് രവീന്ദ്ര വിജേഗുണരത്നയെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഈ നീക്കമുണ്ടായിരിക്കുന്നത്.
Post Your Comments