പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പോലീസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പത്തനംതിട്ട എസ് പി കളക്ടർക്ക് നൽകി. ഇന്ന് വൈകിട്ട് തീരുമാനം. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നീട്ടണമെന്ന അവശ്യവുമായി പോലീസ് എത്തിയത്. സന്നിധാനത്ത് സംഘര്‍ഷ സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post Your Comments