![](/wp-content/uploads/2018/11/chandrababu-naidu-grandson_710x400xt.jpg)
ഹൈദരാബാദ്: മുഖ്യമന്ത്രിമാരില്‍ ഏറ്റവും ധനികന്‍ എന്ന ഖ്യാതി ആന്ധ്രാ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനാണ്. 177 കോടി രൂപയായിരുന്നു ചന്ദ്രബാബു നായിഡു തന്റെ ആസ്തിയായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം ആദ്യം നടത്തിയ അപഗ്രഥനത്തില്‍ നായിഡുവിനെ ധനികനയായ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
സുതാര്യത ഉറപ്പുവരുത്താന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി എല്ലാ വര്‍ഷവും തന്റെ ആസ്തി അടക്കമുള്ള സാമ്പത്തിക വിവരങ്ങള്‍ നായിഡു പുറത്തുവിടാറുണ്ട്. മകന്‍ നര ലോകേഷിന്റെയും പേരക്കുട്ടി ദേവാന്‍ഷിന്റെയും ആസ്തികളിലെ വളര്‍ച്ച 15.21 കോടിയില്‍ നിന്ന് 21.40ആണ്. മൂന്ന് വയസ്സുകാരന്‍ ദേവാന്‍ഷിന്റെ പേരിലുള്ള വസ്തുവിന്റെ വില 18.71 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 11.54 കോടി രൂപയായിരുന്നു.
Post Your Comments