സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം അസ്ഥാനത്തായെന്ന് വ്യക്തമാക്കി കെ.എം.ഷാജി. ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ മുൻപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിയുടെ പ്രതികരണം. നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല. അപ്പീലില്‍ സുപ്രീം കോടതി ഉത്തരവ് വരും വരെ കാത്തിരിക്കുമെന്നും ഷാജി പറയുകയുണ്ടായി.
തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.
Post Your Comments