ജമ്മു കശ്മീര്‍: ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണ്ണര്‍ പിരിച്ചുവിട്ടു. പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലിഖിന്റെ ഈ നീക്കം. ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി സംരക്ഷിക്കാനാണ് എതിരാളികളെങ്കിലും കോണ്‍ഗ്രസും എന്‍സിയും കൈകോര്‍ത്തത്.87 അംഗ നിയമസഭയില്‍ 65 എംഎല്‍എമാരുള്ള തൃകക്ഷി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തെ ചെറുക്കാനാണ് ഇത്തരമൊരു നീക്കം.
സംസ്ഥാനം ഇപ്പോള്‍ ഗവര്‍ണര്‍ ഭരണത്തിലാണ്. ഡിസംബര്‍ 19 ന് ആറുമാസക്കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഗവര്‍ണര്‍ ഭരണം നീട്ടാനാവില്ല. പിഡിപി-കോണ്‍ഗ്രസ് സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനം. ഇതോടെയാണ് അല്‍താഫ് ബുഖാരി സമവായ സ്ഥാനാര്‍ത്ഥിയായത്.
സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം തേടി മെഹബൂബ മുഫ്തി കത്ത് നല്‍കിയിരുന്നു. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ജൂണില്‍ ബിജെപി പിന്‍വലിച്ചതോടെ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണമാണ്. ഗവര്‍ണറുറെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് മൂന്ന് പാര്‍ട്ടികളും വ്യക്തമാക്കി. സ്ഥിതിഗതികള്‍ അന്വേഷിച്ചുവരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചു.
Post Your Comments