ന്യൂയോര്‍ക്ക് : അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സി പ്രസിഡന്റായി ദക്ഷിണകൊറിയയില്‍ നിന്നുളള കിം ജ്യോങ്യാങ്ങിനെ നിയമിച്ചു. ആക്ടിങ്ങ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വന്ന ഇദ്ദേഹത്തെ 2 വര്‍ഷത്തെ കാലാവധിയിലേക്കാണ് പ്രസിഡന്റ് സ്ഥനത്തേക്ക് നിയമിച്ചിരിക്കുന്നത്. ദുബായില്‍ ബുധനാഴ്ച നടന്ന വാര്‍ഷിക കോണ്‍ഗ്രസിലാണ് തീരുമാനം.
20 വര്‍ഷം ദക്ഷിണകൊറിയന്‍ പോലീസില്‍ പ്രവര്‍ത്തിച്ചതിന് ശേഷം വിരമിച്ച് ഇരിക്കുകയായിരുന്നു ഇദ്ദേഹം. റഷ്യന്‍ പ്രതിനിധി അലക്സാണ്ടര്‍ പ്രോകോച്ചകിനെ പരാജയപ്പെടുത്തിയാണ് കിം ജ്യോങ്യാങ്ങ് പ്രസിഡന്റ് പദവി നേടിയത്. തിരഞ്ഞെടുപ്പില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് അനാവശ്യ ഇടപെടലുണ്ടായതായും റഷ്യ ആരോപിച്ചു.
Post Your Comments