ലണ്ടന്‍: യുകെയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്ക് ഇനി ആശ്വസിക്കാം. ഐഇഎല്‍ടിഎസ് സ്‌കോറില്‍ മാറ്റം വരുത്തണമെന്നുള്ള നിർദേശവുമായി യുകെയിലെ നഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി) രംഗത്ത്. ഇതുപ്രകാരം ഏഴ് സ്‌കോറില്‍ റൈറ്റിംഗ് മോഡ്യൂളിന് 6 .5 മതിയാകും. എന്നാല്‍ റീഡിംഗ് , സ്‌പീക്കിംഗ്, ലിസനിംഗ് മൊഡ്യൂളുകള്‍ക്കു ഏഴു തന്നെ സ്‌കോര്‍ ആയി വേണം.
ഐഇഎല്‍ടിഎസ് സ്‌കോറില്‍ ഇളവ് വരുന്നതോടെ മിടുക്കരായ കൂടുതല്‍ നഴ്സ്മാരെ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ യുകെയില്‍ എത്തിക്കാമെന്നാണ് എന്‍എംസിയുടെ പ്രതീക്ഷ. അടുത്ത ആഴ്ച നടക്കുന്ന നഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ മീറ്റിംഗില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ദീര്‍ഘകാലം നീണ്ടുനിന്ന അനേകം കണ്‍സള്‍ട്ടേഷനുകള്‍ക്കു ശേഷമാണ് ഐഇഎല്‍ടിഎസ് സ്‌കോറില്‍ കുറവ് വരുത്താനുള്ള നിർദേശത്തിലേക്ക് എന്‍എംസി എത്തിച്ചേര്‍ന്നിരിക്കുന്നത്.
Post Your Comments