കണ്ണൂര്‍: ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യാജ സർക്കുലർ പ്രചരിക്കുന്നതായി പരാതി. ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സര്‍ക്കുലറിൽ ഗുരുതരമായ ആരോപണമാണ് ഉള്ളത്. ഇതിനെതിരെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് ബി.ജെ.പി നേതാക്കള്‍ പരാതി നല്കി. ആചാര സംരക്ഷണത്തിനായി ബിജെപി നടത്തുന്ന സമരത്തെ തകർക്കാനായി രാഷ്ട്രീയ ശത്രുക്കള്‍ പുറത്തിറക്കിയ വ്യാജ സര്‍ക്കുലറാണെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.
ബിജെപിയുടെ പുതിയ ഓഫീസിന്റെ പേരിലാണ് സർക്കുലർ പ്രചരിക്കുന്നത്. എന്നാൽ ജില്ലാ കമ്മിറ്റി ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയശേഷം ആ വിലാസത്തില്‍ ലെറ്റര്‍ പാഡ് ജില്ലാ കമ്മിറ്റി ഇതുവരെ അച്ചടിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രചരിക്കുന്ന സര്‍ക്കുലറില്‍ പുതിയ ഓഫിസിന്റെ വിലാസമാണുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.
നാല് മണ്ഡലങ്ങളില്‍നിന്ന് എത്തിച്ചേരണ്ടവരുടെ എണ്ണവും ചുമതലയുള്ള ജില്ലാ നേതാക്കളുടെ വിവരങ്ങളും അടങ്ങിയതാണ് സര്‍ക്കുലര്‍.പരിശീലനം നേടിയ പ്രവര്‍ത്തകര്‍ കൈസഞ്ചിയില്‍ ആവശ്യമായ സാധനങ്ങള്‍ കരുതണമെന്നും നിര്‍ദേശമുണ്ട്.ഇതിനെതിരെ ഹൈക്കോടതിയും പരാമർശങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു.
Post Your Comments