Latest NewsKerala

മോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ്, കാശ്മീരിനെ ദൈവം രക്ഷിക്കട്ടേയെന്ന് അഡ്വ ജയശങ്കര്‍

കൊച്ചി: ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നതെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവത്തില്‍ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരുമെന്നും കാശ്മീരിനെ ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക്് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും യോജിച്ചു മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ നടപടി.

ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നത്.

എസ് ആര്‍ ബൊമ്മൈ കേസിലെ സുപ്രീം കോടതി വിധിക്ക് കടക വിരുദ്ധമാണ് ഈ പിരിച്ചുവിടല്‍. 2005ല്‍ ബിഹാര്‍ നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ വിളംബരം സുപ്രീംകോടതി റദ്ദാക്കിയതും കോടതിയുടെ രൂക്ഷ വിമര്‍ശനമേറ്റ ഗവര്‍ണര്‍ ബൂട്ടാസിങ് രാജിവെച്ചതും സ്മരണീയം.

ബിഹാറോ ഝാര്‍ഖണ്ഡോ പോലെയല്ല ജമ്മു കശ്മീര്‍. അവിടെ വിഘടനവാദവും തീവ്രവാദവും രൂക്ഷമാണ്. പാക്കിസ്ഥാന്റെ പ്രത്യക്ഷ പിന്തുണ പ്രക്ഷോഭകര്‍ക്കുണ്ടുതാനും.
നിയമസഭ പിരിച്ചുവിട്ടതോടെ വിഘടനവാദികളുടെ വാദങ്ങള്‍ക്ക് ഒരു പരിധിവരെ സാധൂകരണമായി.

ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരും.

കശ്മീരിനെ ദൈവം രക്ഷിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button