തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചരണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹിന്ദു കുടുംബങ്ങളെ തന്നെയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. 1258 ക്ഷേത്രങ്ങളെയും 12,000 ജീവനക്കാരെയും പെന്‍ഷന്‍കാരെയും മുന്‍നിര്‍ത്തി മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ സുപ്രീം കോടതി വിധി വന്നശേഷം വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളായ യഥാര്‍ത്ഥ ഭക്തരൊന്നും ശബരിമലയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പൊലീസ് നിയന്ത്രണവും ശബരിമലയില്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, ശബരിമലയിലെ പല പ്രചാരണങ്ങളും തെറ്റാണ്.
ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും കുറ്റപ്പെടുത്താന്‍ മനപൂര്‍വമായി ശ്രമിക്കുകയാണെന്നും പദ്മകുമാർ പറഞ്ഞു. ശബരിമലയിലെയും മറ്റു ദേവസ്വം ക്ഷേത്രങ്ങളിലെയും വരുമാനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്.
Post Your Comments