സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സന്നിധാനം , പമ്പ , നിലയ്ക്കല്‍ , ഇലവുങ്കല്‍ എന്നിവിടങ്ങളിലായിരുന്നു നിരോധനാജ്ഞ പ്രഖ്യപിച്ചിരുന്നത്. എന്നാല്‍ നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. അതേസമയം കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ശബരിമലയിലെ രാത്രിയാത്ര വിലക്ക് നീക്കിയിരുന്നു.
രാത്രി പമ്പയില്‍ നിന്ന് അയ്യപ്പന്മാരെ കടത്തിവിടാന്‍ തീരുമാനം. നിലയ്ക്കലില്‍ നിന്നു കെഎസ്ആര്‍ടിസി ബസും കടത്തിവിടും. നേരത്തെ തീര്‍ത്ഥാടകരെ രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ സന്നിധാനത്തേക്ക് കടത്തി വിട്ടിരുന്നില്ല ഈ നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തു കളഞ്ഞത്. പമ്പയുടെ സുരക്ഷാ ചുമതലയുള്ള കോട്ടയം എസ്.പി ഹരിശങ്കറാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ രാത്രി നടന്ന രണ്ട് നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചതായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തുടര്‍ച്ചയായ നാലാം ദിനവും സന്നിധാനം പ്രതിഷേധ സ്വഭാവമുള്ള നാമജപത്തിന് വേദിയായി. ശബരിമല കര്‍മസമിതിയുടെ നേത്യത്വത്തില്‍ നടന്ന നാമജപം മാളികപ്പുറത്തിന് സമീപമെത്തി പിരിഞ്ഞു പോയിരുന്നു.
Post Your Comments