വാഷിംഗ്ടണ്‍: പാകിസ്ഥാന് വർഷാവർഷം നൽകിയിരുന്ന സുരക്ഷാ സഹായം നിർത്തലാക്കി ഡൊണാൾഡ് ട്രംപ് ഭരണകൂടം. അല്‍ക്വഇദ നേതാവായിരുന്ന ബിൻ ലാദൻ ആബട്ടാബാദിലുണ്ടായിരുന്ന വിവരം പാകിസ്ഥാൻ അറിഞ്ഞിട്ടും വെളിപ്പെടുത്തിയിരുന്നില്ല എന്ന് ട്രംപ് കഴിഞ്ഞ ദിവസ്സം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൊല്ലം തോറും 130 കോടി ഡോളര്‍ സഹായം കൊടുത്തിട്ടും പാക്കിസ്ഥാന്‍ നന്ദി കാണിച്ചിട്ടില്ലെന്നും 9/11 ആക്രമണത്തിന് പിന്നിലെ അല്‍ ഖായിദ നേതാവ് ബിന്‍ ലാദന് ഒളിയിടം വരെ അവര്‍ ഒരുക്കിക്കൊടുത്തെന്നുമാണ് ട്രംപ് ആരോപിച്ചത്.
ഭീകരവാദത്തിനോട് പോരാടാൻ അല്ല അത് വളർത്താൻ ആണ് പാകിസ്താന് താൽപര്യമെന്നും ട്രംപ് പറയുന്നു. പാകിസ്താന് ഇനി ഞങ്ങൾ പണം നൽകില്ല, ഞങ്ങൾ നൽകിയ പണം കൊണ്ട് അവർ എന്താണ് ചെയ്തത്, അതിനു ഉദാഹരണം ആണ് ബിൻ ലാദൻ, അതുപോലെ തന്നെ അഫ്ഗാനിസ്ഥാനും. ട്രംപിന്റെ ഈ നടപടിക്കെതിരെ മറുപടിയുമായി ഇമ്രാൻ ഖാൻ രംഗത്ത് വന്നു. 9/11 ആക്രമണ സമയത്ത് ഒരു പാകിസ്താനി പോലും മരിച്ചില്ലായിരുന്നു എന്നിട്ടും ഞങ്ങൾ അമേരിക്കയുടെ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി എന്ന് ഇമ്രാൻ പറയുന്നു.
Post Your Comments