പെരുമ്പാവൂര്‍: ഒരു ദിവസംകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരം കിലോയിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗത്ത് താല്‍ക്കാലിക വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് നിരോധിത പുകയില വില്‍പ്പന നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ്ഉപഭോക്താക്കളിലധികവും. പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചു.
എക്‌സൈസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില പിടികൂടിയത്. മൂന്നു ദിവസം തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും പിടികൂടിയത്. സംഭവവത്തില്‍ നൂറിലധികം വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി സ്ഥാപിച്ചിരുന്ന കടകളും നീക്കം ചെയ്തു.
Post Your Comments