Latest NewsIndia

ആര്‍ത്തവ അശുദ്ധി : വീടിന് പുറത്ത് കിടത്തിയ പെണ്‍കുട്ടി മരം വീണ് മരിച്ചു

ചെന്നൈ  : ആര്‍ത്തവ സമയമായതിനാല്‍ അശുദ്ധി ഉണ്ടാകുമെന്ന കാരണത്താല്‍ വീടിന് പുറത്ത് കൂരകെട്ടി കിടത്തിയ പെണ്‍കുട്ടി മരം വീണ് മരിച്ചു. തഞ്ചാവൂരിന് സമീപം ആനൈക്കാട് സ്വദേശിയായ 14വയസുകാരി വിജയ ആണ് മരിച്ചതായി  റിപ്പോര്‍ട്ടുകള്‍.   ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രദേശ വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന സമയമായ നവംബര്‍ 16 നാണ് സംഭവമുണ്ടായത്. അന്നേദിവസം പുതുക്കോട്ടയിലും പരിസരപ്രദേശങ്ങളിലും വീശിയ ചുഴലിക്കാറ്റ് ഏറെ നാശനഷ്‌ടങ്ങള്‍ വിതക്കുകയും ചെയ്തിരുന്നു.

ഇതേ ദിവസം കുട്ടിയെ കിടത്തിയിരുന്ന താല്‍ക്കാലികമായി നിര്‍മ്മിച്ച കൂരയിലേക്ക് സമീപത്ത് നിന്ന തെങ്ങ് കാറ്റില്‍ ഒടിഞ്ഞ് വീണാണ് മരണത്തിന് കാരണമായത്. വലിയ ശബ്ദത്തിലുളള മഴയും കാറ്റുമായതിനാല്‍ വീട്ടുകാര്‍ കുട്ടിയുടെ നിലവിളി കേട്ടില്ല. അടുത്ത ദിവസം ഒടിഞ്ഞ് വീണ മരച്ചില്ലകള്‍ മാറ്റിയാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button