കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല. രണ്ട് ദിവസം മുൻപാണ് ശബരിമല ദർശനത്തിനിടെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ജാമ്യം ലഭിച്ചാലും ഇന്ന് അദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ലെന്നാണ് വിവരം. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറണ്ട് അയച്ചതിനെ തുടര്‍ന്നാണിത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി.
സുരേന്ദ്രനുമായി കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരമറിയിക്കും. അതേസമയം, ശബരിമല കേസില്‍ പത്തനംതിട്ട മുന്‍സിഫ് കോടതി ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.
ഇതിനിടെയാണ് സുരേന്ദ്രന് കുരുക്കായി വാറണ്ടെത്തിയത്.
Post Your Comments