Latest NewsNews

വിവാദപ്രസംഗത്തിൽ ശ്രീധരൻപിള്ളയുടെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്

കൊച്ചി: വിവാദപ്രസംഗം നടത്തിയതിന്റെ പേരിലുള്ള കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള നൽകിയ ഹർജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്. എടുത്ത കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീധരൻപിള്ളയുടെ പ്രസംഗത്തിന്റെ പിറ്റേന്ന് സന്നിധാനത്ത് സംഘർഷങ്ങൾ ഉടലെടുത്തു എന്നും സർക്കാർ കോടതിയെ അറിയിക്കും.

പ്രസംഗം മുഴുവനായി കേൾക്കാതെയാണ് കേസ് എടുത്തിരിക്കുന്നു എന്നാണ് ശ്രീധരൻപിള്ള പറയുന്നത്. ശബരിമല ആചാരലംഘനങ്ങൾക്ക് എതിരെയും പോലീസ് നിയന്ത്രണത്തിനെതിരെയും പ്രയാർ ഗോപാലകൃഷ്‌ണൻ സമർപ്പിച്ച ഹർജികളും ഇന്ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button