KeralaLatest NewsNews

നടപന്തലിൽ വെള്ളം ഒഴിക്കുന്നത് ഭക്തർ വിശ്രമിക്കാതിരിക്കാൻ എന്ന വാദത്തിൽ ഉറച്ച് നിന്ന് പ്രേമചന്ദ്രൻ എം പി

റിപ്പോർട്ടിങ്ങിനായി 20 വര്ഷം തുടർച്ചയായി ശബരിമലയിൽ എത്തുന്ന മാധ്യമപ്രവർത്തകരിൽ നിന്നും മനസിലാക്കിയ വിവരങ്ങാണ് താന്‍ താൻ പങ്ക് വയ്ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറയുന്നു

ഭക്തർ വിശ്രമിക്കാതെ ഇരിക്കാൻ തന്നെയാണ് ഫയർ ഫോഴ്സ് നടപന്തലിൽ വെള്ളം ഒഴിച്ച് കഴുകുന്നതെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ വാദത്തിൽ ഉറച്ചു നിന്ന് പ്രേമചന്ദ്രൻ എം പി. റിപ്പോർട്ടിങ്ങിനായി 20 വര്ഷം തുടർച്ചയായി ശബരിമലയിൽ എത്തുന്ന മാധ്യമപ്രവർത്തകരിൽ നിന്നും മനസിലാക്കിയ വിവരങ്ങാണ് താന്‍ താൻ പങ്ക് വയ്ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറയുന്നു.

മുൻ വർഷങ്ങളിൽ സന്നിധാനത്തിന് താഴെയുള്ള നടപ്പന്തൽ എന്നും കഴുകാറുണ്ടായിരുന്നില്ല. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് ശുചീകരണത്തിന്റെ ഭാഗമായി ഫയർ എഞ്ചിൻ ഉപയോഗിച്ച് വെള്ളം പമ്പ്‌ ചെയ്‌ത് കഴുകിയാൽ പിന്നീട് മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കിവരുന്നതിന് മുൻപായും, മകരവിളക്കിന് തിരുവാഭരണം വരുന്നതിന് മുൻപായും മാത്രമാണ് നടപ്പന്തൽ ഇത്തരത്തിൽ കഴുകി വൃത്തിയാക്കുന്നത്. ഇത് കൂടാതെ അസാധാരണ മാലിന്യനിക്ഷേപം ഉണ്ടാകുമ്പോൾ അത്യപൂർവ്വ അവസരങ്ങളിൽ ഒരുപക്ഷെ കഴുകിയേക്കാം. ശുചീകരണ പ്രവർത്തനം കഴിഞ്ഞു മണ്ഡലപൂജക്ക് നടതുറന്ന ദിവസങ്ങളിൽ തുടർച്ചയായി ഫയർ എഞ്ചിൻ ഉപയോഗിച്ച് കഴുകിയത് ഭക്തരെ ബുദ്ധിമുട്ടിക്കാനാണെന്ന് വ്യക്തം. മുൻവർഷത്തെ ഫോട്ടോകൂടി അനുബന്ധമായി ചേർത്ത് വിശ്വസനീയത ഉറപ്പ് വരുത്താൻ മന്ത്രിനടത്തിയ പരിശ്രമം യുക്തിസഹമേ അല്ല.

ഇത്തരം ആക്ഷേപം ഉന്നയിക്കുന്നത് വർഗ്ഗീയത ബാധിച്ചവർക്ക് മാത്രമേ കഴിയൂ എന്ന മന്ത്രിയുടെ പരാമർശം, ഇതാദ്യമായി ഉന്നയിച്ച ഹൈക്കോടതിക്കും ബാധകമാണെങ്കിൽ മന്ത്രിക്കെതിരെ കോടതിയലക്ഷ്യക്കേസ് ഉറപ്പ്. മന്ത്രിമാർക്ക് ഉപദേശം എഴുതിനൽകുന്നവർ ഇക്കാര്യംകൂടി ശ്രദ്ധിച്ചാൽ നന്ന്. ഗവർമെന്റിനേയും മന്ത്രിയേയും വിമർശിക്കുന്നവരെ മുഴുവൻ വർഗ്ഗീയതയുടെ ചാപ്പകുത്തി പ്രധിരോധിക്കാനുള്ള തന്ത്രം ഇനി അധികകാലം വിലപ്പോവില്ല.

തന്നെ ചാനൽ ചർച്ചക്ക് ശേഷം ഫേസ്ബുക് വഴി വിമർശിച്ച ദേവസ്വം മന്ത്രിക്ക് മറുപടിയുമായി എത്തുകയായിരുന്നു പ്രേമചന്ദ്രൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button