കുവൈത്ത്: കഴിഞ്ഞ ആഴ്ച കുവൈത്തിനെ ആശങ്കയില്‍ ആഴ്ത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 300 ദശലക്ഷം ദിനാറിന്റെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കുവൈത്തിലെ വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ ഉള്ള വസ്തുക്കള്‍ നശിച്ചതുമൂലമുണ്ടായ നഷ്ടങ്ങളും ഒപ്പം പൊതു- സ്വകാര്യ സംവിധാനങ്ങള്‍ കനത്ത മഴയിലും വെള്ളപൊക്കത്തിലും നിശ്ചലമായത് വഴിയുള്ള നഷ്ടങ്ങളും ചേര്‍ത്തുള്ള ആകെ തുകയാണിത്.
വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ ഉള്ള വസ്തുക്കള്‍ നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാര നാശം ഉള്‍പ്പെടെ ഉള്ളവയ്ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. വീടുകളും കാറുകളും കേടുവന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കുവൈത്തില്‍ താമസമാക്കിയിരിക്കുന്ന വിദേശികളെ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല.
Post Your Comments