തിരുവനന്തപുരം: പേരക്കുട്ടികളുമായി ശബരിമലയില്‍ എത്തിയപ്പോള്‍ തടഞ്ഞെന്ന് ആരോപിച്ച് എസ് പി യതീഷ് ചന്ദ്രക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. എസ് പിക്കെതിരെ കോടതിയില്‍ കേസ് നല്‍കുമെന്ന് ശശികല വ്യക്തമാക്കി.
ശബരിമലയിലെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തിയത്. നിശ്ചിത സമയത്തിനുള്ളില്‍ ദര്‍ശനം നടത്തി മടങ്ങിയെത്തുമെന്ന് എഴുതി നല്‍കിയ ശേഷമാണ് ശശികലയെ മലകയറാന്‍ അനുവദിച്ചത്.
Post Your Comments