തിരുവനന്തപുരം: കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമിടീച്ച സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് എസ്.പി. യതീഷ് ചന്ദ്ര ഇന്ന് വിശദീകരണം നല്‍കും. മുഖ്യമന്ത്രി തന്നെ യതീഷ് ചന്ദ്രയുടെ നടപടി പരസ്യമായി തള്ളിയതിനാല്‍സംഭവവുമായി ബന്ധപ്പെട്ട് യതീഷ്ചന്ദ്രക്കെതിരെ ശാസന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എസ് പിയുടെ വിശദീകരണത്തിന് ശേഷമാകും തുടര്‍നടപടി.
ഇന്ന് സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഏറക്കുറെ ശാന്തമാണ്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നിട്ടുണ്ടെങ്കിലും വലിയ തിരക്കില്ല. പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പരിശോധനക്ക് ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങളും പൊലീസ് ഉപയോഗിക്കുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ പൊലീസ് സൈറണോടെയുള്ള ഡ്രോണുകളും പരിശോധനക്കായി ഉപയോഗിക്കുമെന്ന് ഡിജിപി അറിയിച്ചു.
Post Your Comments