കാസര്‍ഗോഡ്: റിട്ട. കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം.ഫാറൂഖ് (76) അന്തരിച്ചു. കാസര്‍ഗോഡ് മൊഗ്രാല്‍-പുത്തൂര്‍ കുന്നില്‍ സ്വദേശിയാണ്. കാസര്‍ഗോഡ് ഗവ. ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ബംഗളൂരുവില്‍ നിന്നാണ് നിയമബിരുദം നേടിയത്. തുടര്‍ന്ന് ഗവണ്മെന്റ് പ്ലീഡറായും പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചു. പിന്നീട് ബംഗളൂരു ഹൈക്കോടതിയില്‍ സംസ്ഥാന പ്രോസിക്യൂട്ടറായ ഇദ്ദേഹം 1995-ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. കര്‍ണാടക ജുഡീഷല്‍ അക്കാദമിയുടെ പ്രസിഡന്റ് പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
Post Your Comments