ശ്രീനഗർ : ജമ്മു കശ്മീരിൽ പുതിയ സർക്കാർ രൂപീകരണത്തിന് കോൺഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാർടികൾ തമ്മിൽ ധാരണ. പിഡിപിയുടെ അൽത്താഫ് ബുക്കാരി മുഖ്യമന്ത്രിയാകും. ഇതിനായി കോൺഗ്രസ്-പിഡിപി-നാഷണൽ കോൺഫറൻസ് നേതാക്കൾ ഗവർണറെ കണ്ടു. 55 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഗവര്‍ണര്‍ സത്യവാന്‍ മാലികിനെ കണ്ട് സഖ്യം അറിയിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ അധികാരത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബുക്കാരി പറഞ്ഞു. കഴിഞ്ഞ ജൂൺ മാസം മുതൽ ബിജെപി-പിഡിപി ബന്ധം തകര്‍ന്നതിന് ശേഷം ഗവര്‍ണ്ണര്‍ ഭരണത്തിലായിരുന്നു ജമ്മു കാശ്മീര്‍.
ഈ ധാരണയിലൂടെ ബിജെപിയെ മാറ്റി നിർത്താന്‍ മഹാസഖ്യവുമായി മറ്റ് എല്ലാ പാര്‍ട്ടികളും ഒന്നിക്കുന്ന സാഹചര്യമാണ് ജമ്മു കാശ്മീരില്‍ ഉണ്ടായത്.ലോക്സഭാ തെരഞ്ഞെടപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് മഹാസഖ്യവുമായി പാര്‍ട്ടികള്‍ എത്തുന്നത് ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. 87 അംഗ നിയമസഭയുള്ള ജമ്മു കാശ്മീരിൽ ബിജെപിയ്ക്ക് 25,പിഡിപിയ്ക്ക് 28,നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം പേരാണ് നിയമസഭയില്‍ ഉള്ളത്.
Post Your Comments