ദുബായ്: രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍റഷ്യയുടെ പ്രതിനിധിയെ അട്ടിമറിച്ച് ദക്ഷിണ കൊറിയയുടെ കിം ജോങ്-യങ് തെരഞ്ഞെടുക്കപ്പെട്ടു. റഷ്യയുടെ അലക്സാണ്ടര്‍ പ്രോക്ചകിനെയാണ് കിം ജോങ് തോല്‍പ്പിച്ചത്. ദുബായില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്റര്‍പോളിന്റെ വൈസ് പ്രസിഡന്റ് പ്രോക്ചക് തന്നെയായിരിക്കും ആ സ്ഥാനത്ത് തുടരുക എന്ന് റഷ്യ അറിയിച്ചു.
മുന്‍ പ്രസിഡന്റ് മെങ് ഹോവീയെ സെപ്തംബറില്‍ ചൈനസന്ദര്‍ശനത്തിനിടെ കാണാതായിരുന്നു. ചൈനയുടെ കസ്റ്റഡിയിലാണെന്ന് ഇദ്ദേഹം എന്ന് പിന്നീട് വ്യക്തമായി. ഇദ്ദേഹം പദവി ഒഴിഞ്ഞ സാഹചര്യത്തിലാണ് 194 അംഗ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. 57 കാരനായ കിം ജോങ് യങ് ദക്ഷിണ കൊറിയയിലെ പ്രമുഖ പ്രവിശ്യയായ ഗ്യോങിയില്‍ മുന്‍പ് പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചയാളാണ്. നിലവില്‍ ഇന്റര്‍പോള്‍ സീനിയര്‍ വൈസ് പ്രസിഡന്റുമാണ്.
Post Your Comments