ശബരിമലയില്‍ എന്തു കൊണ്ട് ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കിയില്ല എന്ന് എ ജിയോട് കോടതി. ഭക്തര്‍ക്ക് സംഘമായോ ഒറ്റക്കോ ശബരിമലയിലേക്ക് പോകാം, ഇവരെ തടയരുത്. ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചു. നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആധാരമായ രേഖകളും വിജ്ഞാപനങ്ങളും ഹാജരാക്കാന്‍ ജില്ല കളക്ടര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.
ശബരിമലയിലെ സുരക്ഷ ചുമതലയുള്ള ഐജി വിജയ് സാഖറെയേയും, എസ്.പി യതീഷ് ചന്ദ്രയേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇരുവര്‍ക്കുംമലയാളം അറിയില്ലേ എന്നും ഇരുവര്‍ക്കും എതിരെ ക്രിമിനല്‍ കേസ് ഉള്ളതായി അറിയില്ലേ എന്നും കോടതി ചോദിച്ചു. യതീഷ് ചന്ദ്രയെ പോലെ മോശം ട്രാക് റെക്കോഡുള്ള ആളെ എന്തിന് നിയമിച്ചുവെന്നും കോടതി ചോദിച്ചു.
സ്തീകളെയും കുട്ടികളെയും ലാത്തിചാര്‍ജ്ജ് നടത്തിയ ആളല്ലേ എസ്പി. ഇവരെ എന്തിന് നിയമിച്ചുവെന്നതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടങ്കില്‍ അത് ഗൗരവകരമാണെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് ചൂണ്ടിക്കാട്ടി. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Post Your Comments