തിരുവനന്തപുരം: ശബരിമലയിലെ പോലിസിന്റെ നിരോധനാജ്ഞ നീക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെയാണു നിങ്ങൾ തിരിച്ചറിയുക എന്ന് കോടതി ചോദിച്ചു. അതുകൊണ്ടു തന്നെ ഇതിൽ വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ഇതിനിടെ സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഇന്നലെ മുതല്‍ ഭാഗികമായി ഇളവ് നല്‍കിയിരുന്നു.നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഇവിടെ വിരിവയ്ക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവര്‍ക്ക് താമസിക്കാന്‍ സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു പോലീസ് പറയുന്നു.
ഇത് കൂടാതെ ശബരിമലയിലെ പോലിസിന്റെ സമയ നിയന്ത്രണത്തിനു എതിരെ ഹൈകോടതിയില്‍ ഇടക്കാല അപേക്ഷ. ആറു മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി മല ഇറങ്ങണം എന്ന പോലീസ് നോട്ടീസിനെതിരെയാണ് അപേക്ഷ നൽകിയിരിക്കുന്നത്.
Post Your Comments