Latest NewsKerala

ശബരിമലയില്‍ 144 പ്രഖ്യാപിച്ചതിന് ശേഷം ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനോട്

പത്തനംതിട്ട: ശബരിമലയില്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചതിനോട് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിമര്‍ശനസ്വരമുയര്‍ത്തി. ഭക്തര്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ ദര്‍ശനം സാധ്യമാകണമെങ്കില്‍ നിരോധനാ‍ജ്ഞ പോലെയുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. .

പന്തളം വലിയകോയിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവേയാണ് ഈ കാര്യം പങ്ക് വെച്ചത്. ഭാരതത്തിലെ ഒരു ദേവാലയത്തിലും 144 പ്രഖ്യാപിച്ചിട്ടില്ലെന്നും ശബരിമല പോലെയുള്ള ഇടത്ത് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത് തന്നെ തെറ്റായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button