കോഴിക്കോട്: പേരാമ്ബ്രയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. കഴിഞ്ഞ രാത്രി ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റതോടെയാണ് പ്രദേശം വീണ്ടും സംഘര്‍ഷ ഭൂമിയായി. സംഘര്‍ഷത്തെ തുടര്‍ന്ന് സമാധാന യോഗം ചേര്‍ന്ന് അക്രമം നിര്‍ത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റത്. കല്ലോട് ശ്രീകലയില്‍ സിദ്ധാര്‍ഥ്(23)നാണ് വെട്ടേറ്റത്. ഇടതു കൈയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഇയാളെ പേരാമ്ബ്ര താലൂക്കാശുപത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം. വീട്ടിലെത്തിയ ഒരു സംഘം പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെട്ടാനുള്ള ശ്രമം തടയുന്നതിനിടയിലാണ് കൈയ്ക്ക് വെട്ടേറ്റതെന്ന് പറയുന്നു. യുവാവിന്റെ പിതാവ് സുകുമാരനും ബോംബേറില്‍ പരിക്കേറ്റു. പൊള്ളലും സംഭവിച്ചു.
മൂന്നു മാസംമുമ്ബ് ഈ വീട് ബോംബേറില്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പേരാമ്ബ്ര സിഐ കെ.പി. സുനില്‍ കുമാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ ഇരു പാര്‍ട്ടി നേതാക്കളും പ്രദേശത്ത് സമാധാനം ഉറപ്പുവരുത്തുമെന്ന് അറിയിച്ചിരുന്നു.
Post Your Comments